ജില്ലയിലെ തിറ മഹോത്സവത്തിന് തുടക്കം കുറിച്ച് പൂതാടി മഹാക്ഷേത്രത്തിലെ തിറ, വെള്ളാട്ട്, പുത്തരി മഹോത്സവം നാളെ നടക്കും. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന തിറ മഹോത്സവം 27 ന് പുത്തരി ഉത്സവത്തോടെ സമാപിക്കും.
പുതാടി മഹാക്ഷേത്രത്തിലെ ഭഗവതി തിറയോടു കൂടിയാണ് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ തിറക്ക് തുടക്കമാവുന്നത്. നാളെ ഉച്ചക്ക് ഒരു മണിക്ക് ഭഗവതി തിറ നടക്കും, ബുധനാഴ്ച്ച വൈകിട്ട് കല്ല് വെട്ടി നായാട്ട് , കുട്ടമാടത്തിലെ വെള്ളാട്ടും നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു . നാളെ സൂര്യഗ്രഹണത്തിന്റെ പശ്ചാതലത്തില്‍ ഉച്ചക്ക് ഒരു മണിക്ക് തന്നെ തിറ ആരംഭിക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു 27 ന് പുത്തരി മഹോത്സവത്തിന്റെ ഭാഗമായി രാവിലെ ക്ഷേത്രത്തില്‍ കതിര്‍ കയറ്റല്‍ ചടങ്ങും , ഉച്ചപൂജയും , ക്ഷേത്ര ഊട്ടുപുരയില്‍ പ്രസാദ ഊട്ടും നടക്കും.