റേഷന്‍ കടയുടെ പ്രവര്‍ത്തനം സംബന്ധിച്ച പരാതികള്‍ ഇനി പൊതുജനങ്ങള്‍ക്ക് നേരിട്ട് തെളിമ പദ്ധതിയിലൂടെ അറിയിക്കാം. ഇതിന്റെ ഭാഗമായി ഡ്രോപ് ബോക്‌സുകള്‍ സ്ഥാപിച്ചു. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍, നിര്‍ദ്ദേശങ്ങള്‍, റേഷന്‍കട വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം തുടങ്ങി പരാതികള്‍ ഈ പെട്ടിയിലൂടെ സിവില്‍ സപ്ലൈസ് വകുപ്പിനെ അറിയിക്കാന്‍ സാധിക്കും.
കൊവിഡ് കാലത്ത് പൊതുവിതരണവകുപ്പ് ഓഫീസുകളില്‍ അപേക്ഷകളും പരാതികളും നേരിട്ട് എത്തിക്കുന്നതിനുള്ള പ്രയാസം പരിഗണിച്ചാണ് നടപടി. ഓരോ റേഷന്‍ കടയുടെ യും ചുമതലയുള്ള റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ക്കണ് പെട്ടിയുടെ ചുമതല. ആഴ്ചയുടെ അവസാനം റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എത്തി പരാതിപ്പെട്ടി തുറന്ന് പരിശോധിക്കും.
ഇതിലെ റേഷന്‍ കാര്‍ഡ് സംബന്ധിച്ച അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫീസിലും, റേഷന്‍ സാധനങ്ങളുടെ ഗുണനിലവാരവും അളവും വിലയും സംബന്ധിച്ചതും റേഷന്‍കട യെ കുറിച്ചുള്ള പരാതികളും നിര്‍ദ്ദേശങ്ങളും ജില്ലാ തലത്തില്‍ രൂപീകരിച്ച് വിജിലന്‍സ് കമ്മിറ്റി കൈമാറും. പരാതിയില്‍ ഉടന്‍ തന്നെ പരിഹാരം ഉണ്ടാകും. ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളിലും ഡ്രോപ് ബോക്‌സുകള്‍ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.