നെന്മേനി പഞ്ചായത്തിലെ മാടക്കര കുളിപ്പുരയിലാണ് കനത്ത മഴയില്‍ വീട് തകര്‍ന്നു വീണത്.മാടക്കര കുളിപ്പുരയിലെ മാളു,ശാരദ സഹോദരിമാരുടെ വീടാണ് കഴിഞ്ഞ ദിവസം വൈകിട്ട് തകര്‍ന്നുവീണത് സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.മഴയില്‍ വിടിന്റെ മേല്‍ക്കുരയുടെ ഒരു ഭാഗവും ഭിത്തിയുമാണ് തകര്‍ന്നത്. ഈ സമയം ഇരുവരും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് രോഗികളായ ഇവര്‍ ഇവിടെ താമസിക്കുന്നത്.സഹോദരന്‍ ഭാസ്‌കരനാണ് ഇവരെ സംരക്ഷിച്ചു പോരുന്നത്.
വീട് തകര്‍ന്നതോടെ ഇനി എന്ത് ചെയ്യും എന്ന അവസ്ഥയിലാണ് ഇവര്‍. ഈ സഹോദരിമാര്‍ക്ക് ആവശ്യമായ അടിയന്തര സഹായം എത്തിച്ചു നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്.