തലശ്ശേരി- ബാവലി റോഡിന്റെ പുനരുദ്ധാരണത്തിന് 2.5 കോടി രൂപയുടെ ഭരണാനുമതി
പ്രളയത്തില്‍ തകര്‍ന്ന മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ തലശ്ശേരി- ബാവലി റോഡിന്റെ പുനരുദ്ധാരണത്തിന് പൊതുമരാമത്ത് വകുപ്പ് 2.5 കോടി രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവായി.തലശ്ശേരി-ബാവലി റോഡില്‍ നെടുമ്പൊയില്‍ മുതല്‍ ചന്ദനത്തോട് വരെയുള്ള ഭാഗത്ത് വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്ന റീടെയ്നിംഗ് വാള്‍ പുതുക്കിപ്പണിയുന്നതിനായി ഒരു കോടി രൂപയും കള്‍വര്‍ട്ട് ഉള്‍പ്പെടെയുള്ള തകര്‍ന്ന ഭാഗങ്ങള്‍ പുതുക്കിപ്പണിയുന്നതിനായി 1.5 കോടി രൂപയുമാണ് അനുവദിച്ചത്.കഴിഞ്ഞ ആഗസ്റ്റിലാണ് കനത്ത മഴയില്‍ ഉരുള്‍പൊട്ടി പ്രദേശത്താകെ വ്യാപക നാശമുണ്ടായത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്ന പ്രദേശം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ എംഎല്‍എമാരും ഉദ്യോഗസ്ഥരുംസന്ദര്‍ശിച്ചിരുന്നു.നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും പുനരുദ്ധാരണ പ്രവര്‍ത്തനത്തിനാവശ്യമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നല്‍കാന്‍ ഉദ്യോഗസ്ഥരോട് അന്ന് തന്നെ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തിലാണ് അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കായി വളരെ പെട്ടന്ന് തന്നെ തുക അനുവദിച്ചത്.റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷയിലാണ് പൊതുജനങ്ങള്‍.