എംഎല്‍എ ഒ.ആര്‍ കേളുവിനെതിരെ അംഗപരിമിതര്‍ നിയമനടപടിക്ക്

0

മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ പ്രസ്താവന സംസ്‌കാരശൂന്യവും, നിരാശാജനകവുമാണന്നും, അവഹേളിച്ച എംഎല്‍എ ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൈകള്‍ക്കും കാലിനും തളര്‍ച്ച ഉള്‍പ്പെടെ ബാധിച്ച്, വര്‍ഷങ്ങളായി മുച്ചക്ര വാഹനത്തിലും, വീല്‍ചെയറിലുമായി ജീവിതം തള്ളി നീക്കുന്ന തങ്ങളെ അപമാനിക്കുന്നതാണ് എംഎല്‍എയുടെ പ്രസ്താവനയെന്ന് ഇവര്‍ കുറ്റപ്പെടുത്തി.മടക്കിമലയ്ക്ക് സമീപമായി കോട്ടത്തറ വില്ലേജില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ ഭൂമിയില്‍ മെഡിക്കല്‍ കോളേജില്‍ നിര്‍മ്മിച്ച് പ്രവര്‍ത്തനം തുടങ്ങുക വഴി, ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഉള്ള അംഗപരിമിതര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന, സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആക്ഷന്‍ കമ്മിറ്റിയുടെ സത്യാഗ്രഹം സമരത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചതും, സത്യാഗ്രഹം ഇരുന്നതെന്നും എന്നാല്‍ തങ്ങളുടെ സഹനസമരത്തെ എംഎല്‍എ പരസ്യമായി ആക്ഷേപിച്ചു.പരിമിതമായ ശാരീരിക അവസ്ഥയില്‍, വര്‍ഷങ്ങളായി ദുരിത ജീവിതം നയിച്ചു കൊണ്ടിരിക്കുന്ന തങ്ങളെ, ആക്ഷന്‍ കമ്മിറ്റി യോടുള്ള വ്യക്തിവിദ്വേഷം തീര്‍ക്കുന്നതിന് പത്ര സമ്മേളനം നടത്തി പരസ്യമായി അവഹേളിച്ച നടപടി എംഎല്‍എ യുടെ നിലവാരത്തിന് ചേര്‍ന്നതല്ല.
വികലാംഗര്‍ എന്ന വാക്ക് പോലും സര്‍ക്കാര്‍ നിയമപരമായി നിരോധിച്ചിട്ടുണ്ട്, സര്‍ക്കാര്‍ ഫയലുകളില്‍ പോലും ഭിന്നശേഷിക്കാരെ വികലാംഗര്‍ എന്ന് എഴുതാന്‍ പാടില്ല. ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം എന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയ സംസ്ഥാനത്താണ് ഭരണകക്ഷി എം.എല്‍.എ. ഭിന്നശേഷിക്കാരെ അപമാനിച്ചതും അപകീര്‍ത്തികരമായ പദപ്രയോഗം നടത്തിയതും.
ഒ.ആര്‍ കേളു എംഎല്‍എ പത്രസമ്മേളനത്തിലൂടെ നടത്തിയ അപമാനകരമായ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് എതിരെ നിയമനടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി തീര്‍ന്നു.സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ക്ക് പരാതി നല്‍കും.പത്രസമ്മേളനത്തില്‍ പറഞ്ഞ അപമാനകരമായ പദപ്രയോഗം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടിക്ക് മുന്നോടിയായി അദ്ദേഹത്തിന് അഭിഭാഷകന്‍ മുഖേന നോട്ടീസ് അയക്കമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റഷീദ് മൈലാടി, ഹംസ അമ്പലപ്പുറം, കരീം ഉസ്താദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!