ചീരാല്‍ പ്രദേശത്ത് ഭീതി പരത്തുകയും ജനങ്ങള്‍ക്കും കന്നുകാലികള്‍ക്കും ഭീഷണിയായ കടുവയെ ഉടനടി പിടികൂടുന്നതിനാവശ്യമായ നടപടികള്‍ വനംവകുപ്പ് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 10 സുല്‍ത്താന്‍ ബത്തേരി ക്ഷീരസംഘത്തിലെ ക്ഷീരകര്‍ഷകര്‍ പഴൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10 മണിക്ക് നമ്പിക്കൊല്ലിയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചില്‍ നൂറുകണക്കിന് ക്ഷീരകര്‍ഷകര്‍ പങ്കെടുക്കുമെന്നും ധര്‍ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാര്‍ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.