ഉക്രൈനില്‍ യുദ്ധകാഹളം ! വീട്ടീലെത്തിയതിന്റെ സന്തോഷത്തില്‍ വയനാട്ടുകാരന്‍; എങ്കിലും ആശങ്ക…
മാനന്തവാടി: പെരുവക പറച്ചാലില്‍ എം വി ഹരിപ്രസാദിന്റയും സരിതയുടെയും മകന്‍ രോഹിത് മൂന്ന് മാസം മുമ്പാണ്ഉക്രൈനിലെ ബുക്കോവിനിയന്‍, സ്റ്റേറ്റ് മെഡിസിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ എം ബി ബി എ സ് കോഴ്‌സിന് ചേര്‍ന്നത്. യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന ചെര്‍ണിവിസ്റ്റിയിലായിരുന്നു താമസം. പഠനം സുഖമമായി പോയ്‌ക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഉക്രൈന്‍ യുദ്ധത്തിന്റെ നിഴലിലായത്.
100 ഓളം മലയാളികളാണ് ഒന്നാം വര്‍ഷ കോഴ്‌സില്‍ ഉള്ളത്. ഒന്നാം സെമസ്റ്റര്‍ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് യുദ്ധം മുറുകിയത്. ഇതോടെയാണ് ഇന്ത്യന്‍ എംബസി അധികൃതര്‍ ഇരുപതാം തിയ്യതിക്കുള്ളില്‍ നാട്ടിലേക്ക് മടങ്ങുന്നതായിരിക്കും നല്ലതെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഒരു മാസം കഴിഞ്ഞ് തിരിച്ച് വരാനാണ് എംബസി നിര്‍ദ്ദേശം നല്‍കിയത്.
കീവിലെ,ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും ഈ മാസം 18 നാണ് രോഹിത്തുള്‍പ്പെടെ 20- ഓളം മലയാളികളള്‍ നാട്ടിലേക്ക് പുറപ്പെട്ടത്. ഷാര്‍ജ വഴി കൊച്ചിയിലെത്തിയ രോഹിത്മാനന്തവാടിയിലെത്തുകയായിരുന്നു. താന്‍ താമസിച്ചിരുന്നതിന്റെ തൊട്ടടുത്ത പ്രദേശത്ത് കഴിഞ്ഞ ദിവസം ഷെല്ലാക്രമണം നടന്നതും, വിമാനത്താവളം അടച്ചു പൂട്ടിയതും അറിഞ്ഞ രോഹിത് തെല്ലൊരു ആശ്വാസത്തിലാണ.് എങ്കിലും പഠനം തുടരാന്‍ കഴിയുമോ എന്ന ആശങ്കയും മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടെന്ന് രോഹിത് പറഞ്ഞു.