സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.നാളെ 11 ജില്ലകളിലും ബുധനാഴ്ച 9 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. ഉച്ചയ്ക്ക് ശേഷം ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളില്‍ മഴ ശക്തമായേക്കും.ചൊവ്വാഴ്ച്ചയോടെബംഗാള്‍ ഉള്‍കടലില്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാനും ശക്തി പ്രാപിച്ച് ന്യൂനമര്‍ദമായി മാറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല. എന്നാല്‍ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.