കേരളം മാതൃകഎന്നു പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

0

എല്ലാരംഗത്തും കേരളം മാതൃകയാണങ്കിലും സമൂഹത്തിലെ പാവപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് കൂടി പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ നാം മോഡല്‍ എന്നു പറയുന്നതില്‍ അര്‍ത്ഥമില്ലാതാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ഏറ്റവും അവശരായിരിക്കുന്ന ജനങ്ങളെ സഹായിക്കുക എന്നതാണ് പ്രധാനലക്ഷ്യം.പട്ടികവര്‍ഗ വികസന വകുപ്പിന്റെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി മീനങ്ങാടി, പൂതാടി പഞ്ചായത്തിലെ ഭൂരഹതി ഭവനരഹിത പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് സിസി, ആവയല്‍ പ്രദേശത്ത് നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം അദ്ദേഹം നടത്തി.എബിസിഡി പദ്ധതിയില്‍ നൂറുശതമാനം നേട്ടം കൈവരിച്ച സംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്തായി തൊണ്ടര്‍നാടിനെ പ്രഖ്യാപിച്ചു.
ആദിവാസി ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം അവര്‍ക്കുവേണ്ടിയുളള പദ്ധതികള്‍ നടപ്പിലാക്കാന്‍. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്് ഭൂമിനല്‍കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ അത് വാസയോഗ്യവും കൃഷിയോഗ്യവുമാണന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലത്തെയും വികസന പ്രവര്‍ത്തനങ്ങള്‍കൊണ്ട് സ്വയം പര്യാപ്തതയിലേക്ക് വരാന്‍കഴിയാതെ പോകുന്നതെന്തുകൊണ്ടാണെന്ന് നല്ലതുപോലെ ഗോത്രജനത തിരിച്ചറിഞ്ഞാല്‍ മാത്രമേ നല്‍കുന്ന ആനുകൂല്യങ്ങള്‍കൊണ്ട് രക്ഷാപ്പെടാനാകും എന്നും അതിനായി മികച്ച വിദ്യാഭ്യാസവും ജോലിയുും നല്‍കുന്നതിനുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്തുവരുന്നതെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു. മീനങ്ങാടി പഞ്ചായത്തിലെ 44, പൂതാടി പഞ്ചായത്തിലെ 11 ഭൂരഹിതരായ പട്ടികവര്‍്ഗ്ഗ കുടുംബങ്ങള്‍ക്കാണ് സിസിയിലും ആവയലുമായി വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയിരിക്കുന്നത്. കൃഷ്ണഗിരി വില്ലേജില്‍ സര്‍ക്കാര്‍ കണ്ടെത്തിയ എട്ട് ഏക്കര്‍ സ്ഥലത്താണ് വൈദ്യുതിയും കുടിവെള്ളവുമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി ആറ് ലക്ഷം രൂപവീതം ചെലവില്‍ വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയത്. ഈ വീടുകളുടെ താക്കോല്‍ദാനവും നിര്‍വ്വഹിക്കുകയും ഇതിന് പ്രകൃതി ഗ്രാമം എന്ന നാമകണം ചെയ്യുകയും എബിസിഡി പദ്ധതി പ്രകാരം മുഴുവന്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കും രേഖകള്‍ ലഭ്യമാക്കി ഡിജിറ്റലായി സൂക്ഷിക്കുന്നതിന്റെ നൂറ് ശതമാനം നേട്ടം കൈവരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായിയ തൊണ്ടര്‍നാടിനെ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാര്‍, മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയന്‍, ത്രിതല പഞ്ചായത്ത് ജനപ്രിതിനിധികള്‍, കലക്ടര്‍ എ ഗീത ഐ എ എസ്, സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി ഐ എ എസ്, വകുപ്പ് ഡയറക്ടര്‍ അര്‍ജുന്‍പാണ്ഡ്യ ഐ എ എസ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ജീവനക്കാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള സ്വര്‍ണ്ണമെഡലും, എബിസിഡി പദ്ധതിയില്‍ നൂറ്ശതമാനം പൂര്‍ത്തിയാക്കിയ വൈത്തിരിപഞ്ചായത്തിനുള്ള അനുമോദനപത്രവും ചടങ്ങില്‍ കൈമാറി.

 

Leave A Reply

Your email address will not be published.

error: Content is protected !!