കാലം തെറ്റി കാപ്പി പൂത്തു

0

കാലാവസ്ഥ വ്യതിയാനം , ജില്ലയില്‍വിളവെടുപ്പിന് പാകമാകും മുന്‍പേ കാപ്പി പൂത്തു.കാപ്പിക്കുരു പഴുക്കും മുന്‍പേ കാപ്പി പൂത്തത് കര്‍ഷകര്‍ക്ക് ദുരിതമാകുന്നു. മുന്‍ വര്‍ഷങ്ങളില്‍ കാപ്പി വിളവെടുപ്പ് നടക്കുന്ന ഡിസംബറിലായിരുന്നു കാപ്പി പൂത്തത് എങ്കില്‍ ഇക്കുറി ഒക്ടോബര്‍ പകുതിയോടെ കാപ്പികള്‍ പൂവിടുകയാണ്.കാലാവസ്ഥ വ്യതിയാനവും , മഴ വിട്ടു മാറാത്തതുംഇടയ്ക്കുള്ള മഴയും, വെയിലും, മഞ്ഞും മാണ് കാപ്പി പൂക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു. കഴിഞ്ഞ 4 വര്‍ഷമായി ജില്ലയിലുണ്ടായ കാലവസ്ഥാ വ്യതിയാനം കാപ്പിയുടെ വിളവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. സമയം തെറ്റി റോബസ്റ്റ പോലുള്ള കാപ്പി പൂക്കുന്നത് വിളവ് കുറയുന്നതിന് കാരണമാകുന്നു. കാപ്പി പൂത്തതിന് ശേഷമുള്ള ശക്തമായ മഴയില്‍ പൂ നശിക്കുന്നതിനാല്‍ കായ് പിടിക്കില്ല. കായ് പിടിച്ചാല്‍ തന്നെ കുരു പറിക്കുമ്പോള്‍ ഇവ നശിക്കുമെന്നും , കര്‍ഷകനായ മൂലക്കാവടത്ത് എം കെ ദാമോദരന്‍, പറഞ്ഞു.മഴയില്‍ കാപ്പി പൂക്കുന്നതിന് പുറമേ തോട്ടങ്ങളില്‍ പൊഴിച്ചില്‍ അടക്കമുള്ള രോഗം ബാധിച്ച് കാപ്പിക്കുരു വന്‍തോതില്‍ പൊഴിയുന്നുണ്ട്. നടവയല്‍. കാവടം,പൂതാടി, കായക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് കാപ്പി പൂത്തത്. അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനില്ക്കുന്നത് കാപ്പി ചെടിയില്‍ കുമിള്‍ രോഗം ബാധിച്ച് ഇലകള്‍ കരിഞ്ഞ് തണ്ട് ഉണങ്ങി കാപ്പി കുരു പൊഴിഞ്ഞ് വിഴുന്നത് കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട് .

 

Leave A Reply

Your email address will not be published.

error: Content is protected !!