ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം

0

 

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം നടനം 2022 ന്റെ ഉദ്ഘാടനം പ്രശസ്ത ഫിലിം വിഷ്വല്‍ ഇഫക്ട് ദേശീയ അവാര്‍ഡ് ജേതാവ് സനത്. പി.സി. ഹൈദ്രബാദ് നിര്‍വ്വഹിച്ചു. മീനങ്ങാടി അദ്വൈതാശ്രമം മഠാധിപതി പൂജനീയ ഹംസാനന്ദപുരി സ്വാമികള്‍ ദീപപ്രോജ്വനം നിര്‍വഹിച്ചു.സംഘം ചെയര്‍മാന്‍ ഡോ. ടി.പി.വി.സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സംഘചാലക് വി.ചന്ദ്രന്‍ ആശംസ അര്‍പ്പിച്ചു. സംസ്ഥാന ശാസ്ത്ര മേളയില്‍ വേദഗണിത മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കേദാര്‍നാഥ്, അര്‍ ജുന്‍, തേജാലക്ഷ്മി എന്നീ വിദ്യാര്‍ത്ഥികളെ ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ കെ.മുരളീധരന്‍ മാസ്റ്റര്‍ മെമന്റോ നല്‍കി അനുമോദിച്ചു.

പുല്‍പ്പള്ളി വാത്മീകി വിദ്യാനികേതനിലെ അധ്യാപിക സിന്ധു വയനാട് രചിച്ച ഋതു മന്ത്രണങ്ങള്‍ എന്ന കവിതാ സമാഹരത്തിന്റെ വിതരണ ഉദ്ഘാടനം ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ പി.ശിവരാമന്‍ മാസ്റ്ററും, ഗാനരചയിതാവ് അപ്പു ചോലവയലിനുള്ള ഉപാഹാര സമര്‍പ്പണം ജില്ലാ ഉപാദ്ധ്യക്ഷന്‍ വി.കെ.ജനാര്‍ദ്ദനനും നിര്‍വ്വഹിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി.സുബ്ബറാവു സ്വാഗതവും കണ്‍വീനറും ജില്ലാ സെക്രട്ടറിയുമായ ജ.ഗ. ബാലന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

കലോത്സവത്തിന്റെ വിളംബരമറിയിച്ചു കൊണ്ട് കാലത്ത് 9 മണിക്ക് ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ നിന്നും ടഗങഖ ഹൈസ്‌കൂളിലേക്ക് നടത്തിയ ശോഭായാത്രക്ക് നിശ്ചല ദൃശ്യങ്ങള്‍, പ്രഛന്നവേഷങ്ങള്‍, യോഗചാപ്, ഘോഷ് വാദനം തുടങ്ങിയവ മാറ്റ് കൂട്ടി. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ രക്ഷാകര്‍ത്താക്കള്‍, വിദ്യാലയ സമിതി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 1500 പേര്‍ പങ്കെടുത്ത ശോഭായാത്രക്ക് മനോജ് കുമാര്‍. ഗ, വി.ജി. സന്തോഷ് കുമാര്‍, അനന്തകൃഷ്ണന്‍. ഇ, രവീന്ദ്രന്‍ അഞ്ചുകുന്ന് എന്നിവര്‍ നേതൃത്വം നല്‍കി. 5 വേദികളിലായി നടന്നു വരുന്ന കലാമേളയുടെ സമാപനം വൈകിട്ട് 6 മണിക്ക് നടക്കും. ജില്ലാ കലാമേള പ്രമുഖ് വിക്രമന്‍ എസ് നായര്‍ ഫലപ്രഖ്യാപനം നടത്തും.

Leave A Reply

Your email address will not be published.

error: Content is protected !!