കാട്ടുതീ ഭീതി ഒഴിഞ്ഞതിനൊപ്പം തീറ്റയും വെള്ളവും സുലഭമായതോടെ വന്യജീവികള്‍ക്കും ആശ്വാസം.
ആഴ്ചകളായി ഇടവിട്ട് പെയ്യുന്ന വേനല്‍മഴയെ തുടര്‍ന്ന് വയനാടന്‍ കാടുകള്‍ പച്ചപ്പണിഞ്ഞു കഴിഞ്ഞു. മഴ ഏറെ ആശ്വസാമായത് വനപാലകര്‍ക്കും വന്യജീവികള്‍ക്കുമാണ്. വേനല്‍ ആരംഭത്തില്‍ തന്നെ കാടുകള്‍ ഉണങ്ങിയത് ഏറെ ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. കാട്ടുതീ ഭീഷണിഅടക്കം മുന്നില്‍കണ്ടും വന്യമൃഗങ്ങള്‍ക്ക് തീറ്റയും വെളളവും ലഭ്യമാക്കുന്നതിന്നുമായി വനപാലകര്‍ ശ്രമകരമായ ജോലികളാണ് ചെയ്തുവന്നിരുന്നു.വയനാടന്‍ കാടുകളുമായി അതിര്‍ത്തിപങ്കിടുന്ന ബന്ദിപ്പൂര്, മുതുമല, നാഗര്‍ഹോള വനമേഖലകളില്‍ നിന്നും തീറ്റയും വെള്ളവും തേടി ആനയടക്കമുള്ള വന്യജീവികള്‍ ഇവിടേക്ക് എത്തിയിരുന്നു.