സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ ലഹരിമുക്ത സേന രൂപീകരിച്ചു

0

ലഹരിമുക്തനഗരസഭ എന്ന ലക്ഷ്യവുമായി സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ ലഹരിമുക്ത സേന രൂപീകരിച്ചു. വിവിധ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രിയ സന്നദ്ധ സേവന രംഗങ്ങളിലുള്ളവരെ കൂട്ടിച്ചേര്‍ത്താണ് സേന രൂപീകരിച്ചിരിക്കുന്നത്. നഗരസഭ ടൗണ്‍ഹാളില്‍ ലഹരിമുക്ത സേനരൂപീകരണ യോഗം ചെയര്‍മാന്‍ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാര്‍, കൗണ്‍സിലര്‍മാര്‍, പൊലീസ്, രാഷ്ട്രീയപാര്‍ട്ടിപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ നഗരസഭചെയര്‍മാന്‍ ടി കെ രമേശ് അധ്യക്ഷനായും, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശോക് കുമാര്‍, പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബെന്നി എന്നിവര്‍ കണ്‍വീനറായുള്ള സേനയാണ് രൂപീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളും സംഘടിപ്പിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!