ബോധവല്‍ക്കരണ ക്ലാസും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു

0

 

ക്ഷീര വികസന വകുപ്പും, വാകേരി ക്ഷിര സംഘം, സംയുക്തമായി ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടിയും , കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസും, ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.വാകേരി ക്ഷീരസംഘം ഓഫീസ് ഹാളില്‍ സമ്പര്‍ക്ക പരിപാടി പുതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു ഉദ്ഘാടനം ചെയ്തു. 2021-22 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ പാല്‍ നല്‍കിയ ക്ഷിര കര്‍ഷകരേയും,സംഘത്തിലെ കര്‍ഷകരുടെ മക്കളില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയവരയും ചടങ്ങില്‍ ആദരിച്ചു.

സംഘം പ്രസിഡന്റ് വി എസ് അരുണ്‍, ബ്ലോക്ക് പഞ്ചായത്തംഗം ലൗലി ഷാജു, ഇ കെ ബാലകൃഷ്ണ്ണന്‍ , വാര്‍ഡംഗം ശ്രീകലശ്യാം, നവീന്‍ രാജ് , പി എസ് സജി , തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!