അന്ധവിശ്വാസം തടയാനുള്ള ബില്‍ ആചാരങ്ങളെ ബാധിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം’

0

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്ലിലെ വ്യവസ്ഥകള്‍ മതവിഭാഗങ്ങളുടെ ആചാരങ്ങളെ ബാധിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഉന്നതതല യോഗത്തില്‍ ധാരണ. ആഭ്യന്തര, നിയമ സെക്രട്ടറിമാരും നിയമപരിഷ്‌ക്കാര കമ്മിഷന്‍ അംഗവുമാണ് പ്രാഥമിക ചര്‍ച്ചയില്‍ പങ്കെടുത്തത്. രണ്ടു സ്ത്രീകളെ നരബലി നല്‍കിയ ഞെട്ടിക്കുന്ന സംഭവത്തെ തുടര്‍ന്നാണ് നിയമപരിഷ്‌ക്കരണ കമ്മിഷന്‍ സമര്‍പ്പിച്ച കരടു ബില്ലിനെ നിയമമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മനുഷ്യമാംസം ഭക്ഷിച്ചില്ലെന്ന് പ്രതികള്‍; അങ്ങനെ പറയാന്‍ നിര്‍ബന്ധിച്ചെന്ന് അഭിഭാഷകന്‍ഠഛജ ചഋണട
മനുഷ്യമാംസം ഭക്ഷിച്ചില്ലെന്ന് പ്രതികള്‍; അങ്ങനെ പറയാന്‍ നിര്‍ബന്ധിച്ചെന്ന് അഭിഭാഷകന്‍
ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഉദ്യോഗസ്ഥതല ചര്‍ച്ച നടന്നത്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം, ആഭ്യന്തരവകുപ്പിന്റെ പക്കലുള്ള കരടു ബില്ലില്‍നിന്ന് ഒഴിവാക്കേണ്ടതും കൂട്ടിച്ചേര്‍ക്കേണ്ടതുമായ കാര്യങ്ങളില്‍ നിയമവകുപ്പിന്റെ അഭിപ്രായം തേടാന്‍ തീരുമാനമായി. നിയമവകുപ്പ് കരടു ബില്ലിനെ പുതിയ രൂപത്തിലാക്കിയശേഷം ആഭ്യന്തര വകുപ്പിലേക്ക് അയയ്ക്കും.

മാറ്റങ്ങള്‍ വേണ്ടെങ്കില്‍ ബില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നിയമസഭയില്‍ ബില്ലായി അവതരിപ്പിക്കും. എത്രയും വേഗം നിയമ നിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് ജനാഭിപ്രായം തേടണോ അതിനുശേഷം മതിയോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തശേഷം നടപടിക്രമങ്ങള്‍ തീരുമാനിക്കും.

മതപരമായ ആചാരങ്ങളെ കരടു ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷയും 5000 മുതല്‍ 50,000 രൂപ വരെ പിഴയുമാണ് കരട് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഒരാളുടെ അനുമതിയോടെ അനാചാരങ്ങള്‍ നടന്നാലും അതിനെ അനുമതിയായി കണക്കാക്കില്ല. അനാചാരത്തിനിടെ മരണം സംഭവിച്ചാല്‍ ഐപിസിയില്‍ കൊലപാതകത്തിനു പറയുന്ന ശിക്ഷ (ഐപിസി 300) നല്‍കണം. ഗുരുതരമായ പരുക്കാണെങ്കില്‍ ഐപിസി 326 അനുസരിച്ചാണ് ശിക്ഷ.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയാല്‍ ഒരു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവും 5000 മുതല്‍ 50,000 രൂപ വരെ പിഴയും ശിക്ഷ. തട്ടിപ്പിനെ സഹായിക്കുന്നവര്‍ക്കും ഇതേ ശിക്ഷ ലഭിക്കും. കമ്പനിയാണ് തട്ടിപ്പിന് ഉത്തരവാദിയെങ്കില്‍ തട്ടിപ്പു നടന്ന സമയത്ത് കമ്പനിയുടെ ഉത്തരവാദിത്തം ഉണ്ടായിരുന്നവര്‍ക്കെതിരെ നടപടിയെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!