വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ ഇലട്രിസിറ്റി എംപ്ലോയീസ് കോണ്‍ ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി ഇലട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തി.കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സര്‍ക്കിളില്‍ നടത്തിയ ധര്‍ണ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.കെ.എം ജംഹര്‍ അധ്യക്ഷനായി.എല്‍ദൊ കെ ഫിലിപ്,ബോബിന്‍ എം.എം,മോഹന്‍ദാസ്,ആര്‍.ജസ്ലിന്‍ കുര്യാക്കോസ്, ജയേഷ് കെ.ആര്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഇ. ബിയില്‍ കഴിഞ്ഞ 6 വര്‍ഷം നടന്ന അഴിമതികളേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ജീവനക്കാരുടെ തടഞ്ഞുവച്ച പ്രമോഷനുകള്‍ ഉടന്‍ നടത്തണമെന്നും ആവശ്യപ്പെട്ടും.ഇടതു സര്‍ക്കാറിന്റെ പദ്ധതികളായ പുരപുറ സോളാര്‍ , ട്രാന്‍സ് ഗ്രിഡ് , ഹൈഡല്‍ ടൂറിസം, കെ- ഫോണ്‍. തുടങ്ങിയവയെല്ലാം വന്‍ അഴിമതിയ്ക്ക് കളമൊരുക്കുകയായിരുന്നതെന്നും, കെ.എസ്. ഇ ബി യ്ക്ക് കോടി കണക്കിന് രൂപയുടെ ബാധ്യതയാണ് ഇതു മൂലം വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
12000 കോടി രൂപയുടെ കട ബാധ്യതയാണ് കെ.എസ്.ഇ.ബി യ്ക്ക് ഇപ്പോള്‍ ഉള്ളത്. ഇടതു നേതാക്കളുടെ അഴിമതിയുടെ ബാധ്യത കൂടി ഇപ്പോള്‍ വൈദ്യുത ചാര്‍ജ്ജ് വര്‍ദ്ധന വഴി പൊതു ജനം സഹിക്കേണ്ട സാഹചര്യം വന്നു ചേര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.