പീഡാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി
ക്രിസ്തു ദേവന്റെ പീഡാനുഭവ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളില്‍ രാവിലെയോടെ പ്രാര്‍ഥനയും പ്രത്യേക ശുശ്രൂഷകളും നടക്കും. ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി ദൈവ പുത്രനായ ക്രിസ്തു കുരിശിലേറിയതിന്റെ ഓര്‍മ്മകളുമായി വിവിധ ദേവാലയങ്ങളില്‍ കുരിശിന്റെ വഴിയും ഉണ്ടാകും.പെസഹാ വ്യാഴത്തിലൂടെ തുടങ്ങിയ പ്രാര്‍ത്ഥന ചടങ്ങുകളുടെ തുടര്‍ച്ചയാണ് ഈ ദിവസങ്ങളിലും നടക്കുന്നത്.