ക്യാന്‍സര്‍ സെന്ററില്‍ തീപ്പിടുത്തം
നല്ലൂര്‍നാട് അംബേദ്കര്‍ക്യാന്‍സര്‍ സെന്ററില്‍ അടച്ചിട്ട മുറിയില്‍ ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന ബ്ലീച്ചിംഗ് പൗഡറിനാണ് തീപിടിച്ചത്. മാനന്തവാടി ഫയര്‍ സ്റ്റേഷനില്‍നിന്നും 2 യൂണിറ്റ് അഗ്നിശമന സേന സംഭവ സ്ഥലത്ത് എത്തി തീയണച്ചു. കൂട്ടിവെച്ച ബ്ലീച്ചിംഗ് പൗഡറിന് ഈര്‍പ്പം തട്ടിയതിനാല്‍ സ്വയം തീപിടിച്ചതാണന്നു കരുതുന്നു.തീപിടുത്തം ഉണ്ടായയപ്പോള്‍ തന്നെ രോഗികളെ ആശുപത്രി ജീവനക്കാര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നു.സ്റ്റേഷന്‍ ഓഫീസര്‍ പി.വി. വിശ്വാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിയണച്ചത്. ഓഫീസര്‍മാരായ ഇ. കുഞ്ഞിരാമന്‍, അനില്‍ പി.എം, ശശി കെ.ജി, വിശാല്‍ അഗസ്റ്റിന്‍, വിനോദ് വി.പി, ശ്രീകാന്ത്.എസ്, നിതിന്‍ വി.എം, ബിനീഷ് ബേബി, ലെജിത്ത് ആര്‍.സി, അലക്സാണ്ടര്‍ പി.വി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.