4 ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

0

സംസ്ഥാനത്തെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. ജില്ലകളുടെ നിയന്ത്രണം ഏറ്റെടുത്ത പൊലീസ് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അര്‍ധരാത്രിയോടെ ജില്ലാ അതിര്‍ത്തികള്‍ അടച്ച പൊലീസ്, നാലിടേത്തയും,നഗര ഗ്രാമീണ റോഡുകളും ഭാഗികമായി അടച്ചുപൂട്ടി. കണ്ടെയെന്‍മെന്റ് സോണുകളെല്ലാം പൊലീസിന്റ കര്‍ശന നിയന്ത്രണത്തിലാണ്. തിരുവനന്തപുരത്ത് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ തുറക്കും. റേഷന്‍ കടകളും സപ്ലൈകോ വില്‍പനശാലകളും അഞ്ചുമണി വരെയുണ്ട്. ഹോട്ടലുകളില്‍ നിന്ന് ഹോംഡെലിവറിയായി മാത്രം ഭക്ഷണം വാങ്ങാം. സഹകരണബാങ്കുകള്‍ ഒഴിച്ചുള്ളവ ഒരുമണി വരെ പ്രവര്‍ത്തിക്കും.

എറണാകുളത്ത് ഹോട്ടല്‍ പ്രവര്‍ത്തിക്കുമെങ്കിലും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കില്ല. ബാങ്കുകള്‍ രണ്ടുമണി വരെയുണ്ടാകും. വീട്ടുജോലിക്കാര്‍ ഹോം നഴ്‌സ്, ഇലക്ട്രീഷ്യന്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വേണം. തൃശൂരില്‍ പഴം പച്ചക്കറി കടകള്‍ തുറക്കും. ബേക്കറിയോ പലചരക്ക് കടകളോ, മല്‍സ്യം മാംസ കടകളോ ഉണ്ടാകില്ല.

മലപ്പുറത്ത് രണ്ട് മണിവരെ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും. വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ റേഷന്‍കാര്‍ഡ് കരുതണം. ഒറ്റക്കയത്തില്‍ അവസാനിക്കുന്ന കാര്‍ഡുള്ളവര്‍ക്കാണ് ഇന്ന് സാധനങ്ങള്‍ വാങ്ങാന്‍ അനുമതിയുള്ളത്. മരണം, ചികില്‍സ എന്നിവയ്ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ.

Leave A Reply

Your email address will not be published.

error: Content is protected !!