കേരളത്തിലെ ബീച്ചുകള്‍ ഒഴികെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇന്നു തുറക്കും.കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധം.
സഞ്ചാരികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏഴു ദിവസം വരെയുള്ള സന്ദര്‍ശനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല.(വിദേശത്തു നിന്നെത്താന്‍ കൊവിഡ് പരിശോധന നിര്‍ബന്ധം.)
ഏഴു ദിവസം കഴിഞ്ഞു മടങ്ങുന്ന ഇല്ലെങ്കില്‍ സഞ്ചാരികള്‍ സ്വന്തം ചെലവില്‍ കൊവിഡ് പരിശോധന നടത്തണം.
ഏഴു ദിവസത്തില്‍ കൂടുതല്‍ ചെലവഴിക്കാന്‍ വരുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുകയോ കേരളത്തില്‍ എത്തിയാലുടന്‍ പരിശോധന നടത്തുകയോ ചെയ്യണം. അല്ലെങ്കില്‍ ഏഴു ദിവസം ക്വാറന്റീന്‍.
കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ യാത്ര ചെയ്യരുത്
മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം. 2 മീറ്റര്‍ അകലം പാലിക്കണം
ശരീരോഷ്മാവ് പരിശോധിക്കാനും കൈകള്‍ സോപ്പിട്ട് കഴുകാനും സൗകര്യമൊരുക്കണം.
നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളും അണുവിമുക്തമാക്കണം
ഹോട്ടല്‍ ബുക്കിംഗ് വിനോദ കേന്ദ്രങ്ങളിലെ ടിക്കറ്റ് വിതരണവും ഓണ്‍ലൈനില്‍