കേണിച്ചിറ പുതാടി റോഡ് തകര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് ഗതാഗതയോഗ്യമാക്കാന്‍ ജില്ലാ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ഉയരുന്നു. കേണിച്ചിറ മുതല്‍ പൂതാടി-കോട്ടവയല്‍ വരെ കാല്‍നടയാത്രക്ക് പോലും പറ്റാത്ത വിധമാണ് റോഡ് തകര്‍ന്ന് കിടക്കുന്നത്.പോലീസ് സ്റ്റേഷന്‍, പൂതാടി എ യു പി സ്‌കൂള്‍ , ശ്രീനാരായണഹയര്‍ സെക്കണ്ടറി സകൂള്‍ എന്നിവയിലേക്ക് അടക്കം ആയിരക്കണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന റോഡാണിത്.കെഎസ്ആര്‍ടിസിയും,സ്വകാര്യ ബസ്സുകളടക്കം നിരവധി വാഹനങ്ങളും ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. കേണിച്ചിറ മുതല്‍ കോട്ടവയല്‍ വരദൂര്‍ വരെ അഞ്ച് കിലോമിറ്റര്‍ ദൂരം ടാറിങ്ങ് നടത്തുന്നതിന് ടാര്‍ അടക്കമുള്ള മെറ്റീരിയസ് ഇറക്കിയിട്ടുണ്ടെങ്കിലും റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീളുകയാണ്.കേണിച്ചിറ മുതല്‍ പൂതാടി കോട്ടവയല്‍ വരെ ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയാണ് . േേറാഡ് ഗതാഗത യോഗ്യമാക്കുന്നതിന് അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.