ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ‘നിവർ’ ചുഴലിക്കാറ്റായി മാറാൻ സാധ്യത

0
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി. അടുത്ത 24മണിക്കൂറിനുള്ളിൽ ‘നിവർ’ ചുഴലിക്കാറ്റായി മാറാൻ സാധ്യത. ഇറാൻ നിർദേശിച്ച പേരാണ് ‘നിവർ’. തമിഴ്‌നാട് പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിൽ പുതുചേരിക്ക് 700 കിലോമീറ്ററും ചെന്നൈക്ക് 740കിലോമീറ്റർ അകലെയുള്ള തീവ്ര ന്യൂനമർദ്ദം ബുധനാഴ്ച ഉച്ചയോടെ കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. തമിഴ്‌നാട് തീരമേഖലയിൽ ജാഗ്രത നിർദ്ദേശം.

അതേസമയം അറബിക്കടലിൽ രൂപംകൊണ്ട് അതി തീവ്ര ചുഴലിക്കാറ്റായി മാറിയ ‘ഗതി’ ശക്തി കുറഞ്ഞ് ദുർബലമായി. ‘ഗതി ‘ വടക്ക് കിഴക്കൻ സോമാലിയയിൽ കരയിൽ പ്രവേശിച്ച ശേഷമാണ് ദുർബലമായത്.

Leave A Reply

Your email address will not be published.

error: Content is protected !!