മടക്കിമല വയനാട് മെഡിക്കല്‍ കോളേജ് കര്‍മ്മസമിതി കലക്ട്രേറ്റ് പടിക്കല്‍ നടത്തുന്ന ദശദിന സത്യാഗ്രഹ സമരം ഇന്ന് മൂന്നാം ദിവസം. മുചക്ര വാഹനങ്ങളിലെത്തിയ 12 ഭിന്നശേഷിക്കാരാണ് ഇന്ന് സത്യാഗ്രഹമിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കിടയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ കമല്‍ ജോസഫ് സമരം ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍മാന്‍ ഗഫൂര്‍ വെണ്ണിയോട് അധ്യക്ഷനായിരുന്നു.ചെയര്‍മാന്‍ ഇ.പി. ഫിലിപ്പ് ക്കുട്ടി സമര ഭടന്‍മാര്‍ക്ക് ഹാരാര്‍പ്പണം നടത്തി, സുലോചന രാമകൃഷ്ണന്‍, റോയ് സെബാസ്റ്റ്യന്‍,ഇക്ബാല്‍ മുട്ടില്‍ ,സി.പി അഷ്‌റഫ്,വിജയന്‍ മടക്കി മല തുടങ്ങിയവര്‍ പ്രസംഗിച്ചു.വിവിധ പഞ്ചായത്തു കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഡ്യമര്‍പ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.