ക്രിസ്തുമസ് – പുതുവത്സരത്തോട് അനുബന്ധിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലഹരിവസ്തുക്കള്‍ സംസ്ഥാനത്തേക്ക് എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് – പൊലിസ് ചെക്ക് പോസ്റ്റുകളില്‍ വാഹനപരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.ഇതരസംസ്ഥാനത്തുനിന്നുമെത്തുന്ന യാത്രാ- ടൂറിസ്റ്റ് ബസ്സുകളിലടക്കം പരിശോധന കര്‍ശനമായി നടത്തിയാണ് കടത്തിവിടുന്നത്.
സംസ്ഥാന അതിര്‍ത്തി മുത്തങ്ങയിലാണ് വാഹനപരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. യാത്രാ- ചരക്ക് വാഹനങ്ങള്‍ കര്‍ശന പരിശോധനയക്ക് വിധേയമാക്കിയാണ് കടത്തിവിടുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ക്രസ്തുമസ് – ന്യൂ ഇയറിനോട് അനുബന്ധിച്ച് ലഹരി വസ്തുക്കള്‍ കൂടുതലായി സംസ്ഥാനത്തേക്ക് എത്തുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. അടുത്തിടെയായി സിന്തറ്റിക് ലഹരിയായ എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കള്‍ ചെക്ക് പോസ്റ്റില്‍ കൂടുതലായി പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ പി എ ജോസഫ് പറഞ്ഞു. തകരപ്പാടിയില ഐക്സൈസ് ചെക്ക് പോസ്റ്റിലും, മുത്തങ്ങയിലെ പൊലിസ് എയിഡ് പോസ്റ്റിലുമാണ് കര്‍ശന പരിശോധന നടക്കുന്നത്.