ലഹരി വിമുക്ത ബോധവത്കരണ ക്ലാസ്സ് നടത്തി

0

മുള്ളന്‍കൊല്ലി.സെന്റ് തോമസ് എയുപി സ്‌കൂള്‍ മുള്ളന്‍കൊല്ലിയിലെ ലഹരി വിമുക്ത ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂളിലെ എല്ലാ രക്ഷിതാക്കള്‍ക്കുമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ബത്തേരി ജനമൈത്രി പോലീസ് സ്റ്റേഷനിലെ പി.ആര്‍ .ഒ.സണ്ണി ജോസഫ് ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി. സ്‌കൂള്‍ അസ്സി.മാനേജര്‍ ഫാ. നിധിന്‍ അലക്കാത്തടത്തില്‍ അധ്യക്ഷനായിരുന്നു.ഹെഡ്മാസ്റ്റര്‍ ജോണ്‍സണ്‍ കെ.ജി, വാര്‍ഡ് മെമ്പര്‍ മഞ്ജു ഷാജി, പി.റ്റി.എ പ്രസിഡന്റ് നോബി പള്ളിത്തറ, എം.പി.റ്റി.എ പ്രസിഡന്റ് സബിത പൂത്തോട്ടായില്‍, ആന്റണി എം എം, ബിനിഷ റോബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സമീപ പ്രദേശങ്ങളില്‍ സംശയാസ്പദമായി കാണുന്ന കാര്യങ്ങള്‍ പോലീസിലറിയിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ രക്ഷിതാക്കളുടെ യോഗത്തില്‍ തീരുമാനമായി.നാനൂറോളം രക്ഷിതാക്കള്‍ സെമിനാറില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!