50 ലക്ഷം രൂപ കുഴല്‍പണം കോടതിയിലെത്തിയപ്പോള്‍ 40 ലക്ഷമായി എഴുത്തില്‍ വന്ന പിഴവെന്ന് എക്സൈസ്

0

തോല്‍പ്പെട്ടിയില്‍ നിന്നും എക്സൈസ് വകുപ്പ് പിടിച്ചെടുത്ത 50 ലക്ഷം രൂപ കോടതിയില്‍ എത്തി വീണ്ടും എണ്ണിയപ്പോള്‍ നാല്‍പ്പത് ലക്ഷമായി. കഴിഞ്ഞ മാസം എട്ടിനാണ് തമിഴ്നാട് സ്വദേശിയില്‍ നിന്നും കണക്കില്‍പെടാത്ത അരക്കോടി രൂപ പിടികൂടിയത്. കോടതി നടപടിക്രമങ്ങളുടെ ഭാഗമായി ബാങ്കിലെത്തിച്ച് എണ്ണിയപ്പോഴാണ് പത്ത് ലക്ഷം രൂപ കുറവാണെന്ന് കണ്ടത്. നോട്ടുകെട്ടുകളുടെ എണ്ണം എഴുതിയപ്പോള്‍ വന്ന ധാരണപിശകാണ് തെറ്റിദ്ധാരണക്കിടയാക്കിയതെന്നും, 40 ലക്ഷമെന്നത് തെറ്റിദ്ധരിച്ച് 50 ലക്ഷമെന്ന് എഴുതിയതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പിടിച്ചെടുത്തത് അമ്പതിനായിരം രൂപ വീതമുള്ള നൂറ്കെട്ടുകളായിരുന്നുവെന്നായിരുന്നു എക്സൈസ് സംഘത്തിന്റെ തെറ്റിദ്ധാരണ.ഇതിന്റെ അടിസ്ഥാനത്തിലാണ് 50000 X 100 പ്രകാരം 50 ലക്ഷമെന്ന് സീഷര്‍ മഹസറടക്കം തയ്യാറാക്കിയത്. പണം അന്ന്തന്നെ മാനന്തവാടി കോടതിയില്‍ മജിസ്ട്രേറ്റ് ഇല്ലാത്തതിനാല്‍ ബത്തേരി കോടതിയില്‍ ഹാജരാക്കി.തുടര്‍ന്ന് പണം രണ്ട് ദിവസത്തെ അവധിക്ക് ശേഷം മാനന്തവാടി കോടതിയില്‍ എത്തിക്കാന്‍ മജിസ്ട്രേറ്റ് നിര്‍ദേശിക്കുകയും പണം അതുവരെ സൂക്ഷിക്കാന്‍ എക്സൈസിന്റെ കസ്റ്റഡിയില്‍ വിട്ടു കൊടുക്കുകയും ചെയ്തു. പത്താം തീയതി മാനന്തവാടി കോടതിയുടെ നടപടി ക്രമങ്ങളുടെ ഭാഗമായി കള്ളനോട്ട് ഉണ്ടോ എന്നറിയാന്‍ മാനന്തവാടി ബാങ്കില്‍ എത്തി പണം എണ്ണിയപ്പോള്‍ ആണ്40 ലക്ഷം രൂപയെ ഉണ്ടായിരുന്നുള്ളു നോട്ടുകെട്ടുകളുടെ ആകെ എണ്ണം കണക്കാക്കിയപ്പോള്‍ സംഭവിച്ച അബദ്ധമാണ് 40 ന് പകരം 50 ലക്ഷമെന്ന എഴുതാന്‍ കാരണമായതെന്നാണ് പണം പിടികൂടിയ ഉദ്യോഗസ്ഥര്‍ പറയുന്നത്. തന്റെ പക്കല്‍ 40 ലക്ഷമാണ് ഉണ്ടായിരുന്നതെന്ന് ഉടമയായ തമിഴ് സ്വദേശിയും പറഞ്ഞു.ബാഗില്‍ ആകെ 500 രൂപയുടെ 80 കെട്ടുകളെ ഉണ്ടായിരുന്നുള്ളൂവെന്ന് പ്രതി സത്യവാങ്ങ്മൂലം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ചും എക്സൈസ് വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട.്

Leave A Reply

Your email address will not be published.

error: Content is protected !!