ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീന്‍ നല്‍കുന്നതിന് അനുമതി തേടി ഐസിഎംആറിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുവിഭാഗത്തിനും വാക്‌സീന്‍ നല്‍കുന്നതില്‍ കുഴപ്പമില്ല എന്നാണു വിദഗ്ധാഭിപ്രായം. ഇതെക്കുറിച്ച് നാഷനല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പും നീതി ആയോഗും കേന്ദ്ര സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
കോവിഡ് കാരണം ഗര്‍ഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ്, രക്തസമ്മര്‍ദം എന്നിവ വാര്‍ഡ് സമിതിയിലെ ആശ വര്‍ക്കര്‍മാരെ ഉപയോഗിച്ചു പരിശോധിക്കാന്‍ നടപടി സ്വീകരിക്കും.ലോക്ഡൗണ്‍ കാരണം വില്‍ക്കാതെ കെട്ടിക്കിടക്കുന്ന പാല്‍ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും മറ്റും ഉപയോഗിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികള്‍ക്കും കുട്ടികള്‍ക്കും ഇതു കൊടുക്കാം. ഇക്കാര്യത്തില്‍ എന്തൊക്കെ ചെയ്യാനാകുമെന്നു തദ്ദേശസ്ഥാപനങ്ങള്‍ ആലോചിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കോവിഡ് ബാധിച്ചയാള്‍ അപകടത്തില്‍പെട്ടു ഗുരുതരാവസ്ഥയിലായിട്ടും ബന്ധുക്കള്‍ പോലും തിരിഞ്ഞുനോക്കാത്തതു മനുഷ്യത്വത്തിനു നിരക്കാത്ത സംഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബാധിതനെ ചികിത്സിക്കാനും പരിചരിക്കാനും അനാവശ്യ ഭീതി ഒഴിവാക്കാനും എല്ലാവരും തയാറാകണം.