രാജ്യത്ത് പൗരന്മാര്‍ക്ക് സുരക്ഷിതത്വമൊരുക്കേണ്ടവര്‍ ആട്ടിയിറക്കലിന്റെയും പുറത്താക്കലിന്റെയും ഭാഷ്യം സ്വീകരിക്കുന്നുവെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഇതിന് ബദലാണ് കേരള മോഡല്‍ എന്ന് മന്ത്രി പറഞ്ഞു. ഐ.എന്‍.എല്‍ മണ്ഡലം കണ്‍വെന്‍ഷനോടനുബന്ധിച്ച് മേപ്പാടിയില്‍ സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂര്‍ മുഖ്യ പ്രഭാക്ഷണം നടത്തി. എ.പി.മുസ്തഫ, എം.റ്റി ഇബ്രാഹിം, എ.പി.മുഹമ്മദ്, മുഹമ്മദ് പഞ്ചാര, കെ.അബ്ദുള്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു.ഒ.കെ മുഹമ്മദാലി അധ്യക്ഷനായിരുന്നു.
സന്തോഷ് ട്രോഫി ജേതാക്കളായ മുഹമ്മദ് സഫ്നാദ്, മുഹമ്മദ് റാഷിദ് എന്നിവരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.