സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇസര്‍വീസ് ബുക്ക് നടപ്പാക്കി ധനവകുപ്പ് ഉത്തരവിറക്കി. ഇന്‍ക്രിമെന്റ്, സ്ഥാനക്കയറ്റം, ഗ്രേഡ് തുടങ്ങിയവ മൂലം ശമ്പളത്തില്‍ ഉണ്ടാകുന്ന വ്യത്യാസം അടുത്ത മാസം ഒന്നു മുതല്‍ ഇ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തും.കഴിഞ്ഞ ജനുവരി 1 മുതല്‍ സര്‍വീസില്‍ കയറിയവര്‍ക്ക് ഇസര്‍വീസ് ബുക്ക് മാത്രമാവും ഉണ്ടാവുക. 2023 ഡിസംബര്‍ 31നോ, മുന്‍പോ വിരമിക്കുന്നവര്‍ക്ക് ഇപ്പോഴത്തെ സര്‍വീസ് ബുക്ക് തുടരാം.ഈ രണ്ടു വിഭാഗങ്ങളിലും ഉള്‍പ്പെടാത്തവര്‍ക്കു സാധാരണ സര്‍വീസ് ബുക്കും ഇസര്‍വീസ് ബുക്കും ഉണ്ടാകും.
ഇവരുടെ ഇപ്പോഴത്തെ സര്‍വീസ് ബുക്കിലുള്ള എല്ലാ വിവരങ്ങളും 2022 ഡിസംബര്‍ 31നു മുന്‍പായി ഇസര്‍വീസ് ബുക്കില്‍ ചേര്‍ക്കണം.
ജീവനക്കാര്‍ക്ക് അവരുടെ സ്പാര്‍ക് ലോഗിന്‍ വഴി ഇസര്‍വീസ് ബുക്കിലെ വിവരങ്ങള്‍ കാണാം. മൊബൈല്‍ നമ്പറും ഇമെയിലും മറ്റും സ്പാര്‍ക്കില്‍ നല്‍കി ജീവനക്കാര്‍ക്കു ലോഗിന്‍ തയാറാക്കാം. ഇസര്‍വീസ് ബുക്കിലേക്കുള്ള മാറ്റം 2 മാസം കൂടുമ്പോള്‍ ധനവകുപ്പ് വിലയിരുത്തും. ധന വകുപ്പിലെ (പെന്‍ഷന്‍ ബി) വിഭാഗത്തിനാണ് ഇ സര്‍വീസ് ബുക്കിന്റെ ചുമതല.
സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റെക്കോര്‍ഡും മറ്റും 3 വര്‍ഷം മുന്‍പ് ഓണ്‍ലൈനാക്കിയിരുന്നു. പൊതുഭരണ വകുപ്പിനു കീഴിലുള്ള സ്‌കോര്‍ സംവിധാനത്തിലൂടെ നടപ്പാക്കിയ ഇത് ഇപ്പോഴും കുറ്റമറ്റ രീതിയില്‍ നടക്കുന്നുണ്ട്. അതിനൊപ്പം ഇസര്‍വീസ് ബുക്ക് കൂടി തത്വത്തില്‍ നടപ്പാക്കാന്‍ 2019ല്‍ ഉത്തരവിറക്കിയിരുന്നെങ്കിലും പൂര്‍ണമാക്കാന്‍ സാധിച്ചിരുന്നില്ല.