സിക രോഗബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത സ്വകാര്യ ആശുപത്രി ഉള്‍ക്കൊള്ളുന്ന ആനയറയില്‍ മൂന്ന്കിലോമീറ്റര്‍ പരിധിയില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.ഈ മേഖലയില്‍ അല്ലാതെ മറ്റിടങ്ങളിലുള്ളവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചു.കൊതുക് നിര്‍മാര്‍ജനത്തിന് മുന്‍തൂക്കം നല്‍കക്കൊണ്ടാണ് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയത്.ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടിയിട്ടുണ്ടോയെന്നും പരിശോധിക്കും.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും നിര്‍ദേശം നല്‍കി.
രോഗലക്ഷണം ഉള്ളവര്‍ എത്രയും വേഗം ചികില്‍സ തേടണണെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.രോഗലക്ഷണമുള്ളവര്‍ക്ക് വിളിക്കാനായി പ്രത്യേക കണ്‍ട്രോള്‍ റൂമും തയാറാക്കിയിട്ടുണ്ട്.രോഗത്തെക്കുറിച്ച് അമിതമായ ഭീതിവേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.അതേസമയം ജാഗ്രത കൈവിടരുതെന്നാണ് നിര്‍ദേശം.അശ്രദ്ധ രോഗ വ്യാപനത്തിന് കാരണമാകും
സ്വാക്രയ ആശുപത്രിയിലെ ഡോക്ടറും 10മാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടെ 23 പേരിലാണ് നിലവില്‍ സിക രോ?ഗം സ്ഥിരീകരിച്ചത്.സിക പരിശോധനക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രയിലുള്‍പ്പെടെ സംവിധാനമൊരുക്കിയിട്ടുണ്ട്.സിക ബാധയില്‍ മരണ നിരക്ക് കുറവാണെങ്കിലും ?ഗര്‍ഭസ്ഥ ശിശുക്കളില്‍ ജനിതക വൈകല്യത്തിന് വൈറസ് ബാധ ഇടയാക്കും