കാട്ടാനയുടെ വിളയാട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു

0

പുളിഞ്ഞാല്‍ ടൗണിനോട് ചേര്‍ന്ന ജനവാസ കേന്ദ്രത്തില്‍ ആന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.കഴിഞ്ഞദിവസം രാത്രിയാണ് ഒറ്റയാന്‍. പ്രദേശത്ത് ഇറങ്ങിയത്.കുഞ്ഞിത്തോട്ടത്തില്‍ രുക്മണി,ഷാജു ഇലവിങ്കല്‍,അപ്പുക്കുട്ടന്‍ താഴത്തെ കുടിതുടങ്ങിയവരുടെ തോട്ടത്തിലാണ് ഒറ്റയാള്‍. ഇറങ്ങുകയും, തെങ്ങ്, കവുങ്ങ്, കാപ്പി, വാഴ.  തുടങ്ങിയവ വ്യാപകമായി നശിപ്പിച്ചത്. സമീപത്തെ വനത്തില്‍ നിന്നും കല്ലാത്തോട് കടന്നാണ് ജനവാസ കേന്ദ്രത്തിലേക്ക് ആന ഇറങ്ങിയത്. കുറച്ച് അകലെയുള്ള സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റുകളിലും മറ്റും. മുമ്പ് കാട്ടാന ഇറങ്ങിയിട്ടുണ്ടെങ്കിലും പുളിഞ്ഞാല്‍ ടൗണിനോട് അടുത്തുള്ള ജനവാസ കേന്ദ്രത്തില്‍  ആന ഇറങ്ങുന്നത് ആദ്യ സംഭവമാണ്. കുരങ്ങ്,  പന്നി തുടങ്ങിയ വന്യജീവികളെ കൊണ്ട് പൊറുതിമുട്ടിയ പ്രദേശത്തെ ആളുകള്‍  ആന ഇറങ്ങിയതോടെ കൂടുതല്‍ ദുരിതത്തില്‍ ആയിരിക്കുകയാണ്. വന അതിര്‍ത്തിയില്‍ ഫെന്‍സിങ് ലൈനുകള്‍ ഉണ്ടെങ്കിലും അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തത്. ഇവയെല്ലാം ഇപ്പോള്‍ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. അതിനാല്‍ തന്നെ. ആനകള്‍ക്ക് കൃഷിയിടത്തിലേക്ക് ഇറങ്ങാന്‍ സാധിക്കുന്ന അവസ്ഥയിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!