റേഷന്‍ ക്യത്യമായി ലഭിക്കുന്നതിനും 100 ശതമാനം ആധാര്‍ സീഡിംഗ് പൂര്‍ത്തികരിക്കുന്നതിനും റേഷന്‍ കാര്‍ഡില്‍ വന്നിട്ടുളള തെറ്റുകള്‍ തിരുത്തുന്നതിനുമായി സിവില്‍ സപ്ലൈസ് വകുപ്പ് തെളിമ എന്ന പദ്ധതി ആവിഷ്‌ക്കരിച്ചു. ഈ പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡ് അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്, മേല്‍വിലാസം, കാര്‍ഡുടമയുമായുളള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്താം.
എല്‍.പി.ജി, വൈദ്യുതി കണക്ഷന്‍ എന്നിവയുടെ വിവരങ്ങള്‍ ചേര്‍ക്കാം. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്ത അംഗങ്ങള്‍ക്ക് അതിനുളള അവസരവും ഉണ്ട്. റേഷന്‍ ഡിപ്പോകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ സംബന്ധിച്ചും ഡിപ്പോയിലെ ലൈസന്‍സി/സെയില്‍മാന്‍ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുളള അപേക്ഷകള്‍, ഡിപ്പോ നടത്തിപ്പിനെ സംബന്ധിച്ചുളള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വകുപ്പിനെ അറിയിക്കാം.
പദ്ധതിയുമായി ബന്ധപ്പെട്ട റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുളള ബോക്സില്‍ ഡിസംബര്‍ 15 രെ അപേക്ഷകളും പരാതികളും നിക്ഷേപിക്കാവുന്നതാണെന്നും പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468-2222612,2320509