ഹരിയാനയില്‍ നടന്ന ദേശീയ പാരാ അമ്പ്യൂട്ടീ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം മിന്നും വിജയം നേടിയപ്പോള്‍ മികച്ച പ്രകടനവുമായി വയനാടിന്റെയും മീനങ്ങാടിയുടെയും അഭിമാനമായി ജോയലും അമ്പരീഷും.ഫൈനലില്‍ ആറ് ഗോളുകള്‍ക്ക് രാജസ്ഥാനെ പരാജയപ്പെടുത്തിയാണ് കേരളം ജേതാക്കളായത്. കേരളം ചാമ്പ്യന്‍മാരായപ്പോള്‍ മീനങ്ങാടിയുടെ അഭിമാനതാരമായ ജോയല്‍ എം ഷാജി 3 ഗോളുകള്‍ നേടുകയും 3 ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ജോയല്‍ നല്‍കിയ പാസ് മനോഹരമായി ഗോളാക്കി 2 ഗോളുകളോടെ അമ്പരീഷും മികച്ചു നിന്നു. ടൂര്‍ണ്ണമെന്റില്‍ ആദ്യ മല്‍സരത്തില്‍ പഞ്ചാബിനെതിരെ കേരളം മൂന്നിനെതിരെ നാല് ഗോള്‍ നേടി വിജയിച്ചപ്പോള്‍ രണ്ട് ഗോള്‍ നേടിയത് ജോയലും, ഒരു ഗോള്‍ നേട്ടവുമായി അമ്പരീഷും കേരളത്തിന്റെ പ്രതീക്ഷ കാത്തു.
മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോയല്‍ കാരാപ്പുഴ മുല്ലശ്ശേരിക്കുന്നേല്‍ ഷാജിയുടെയും സിനിയുടെയും മകനാണ്.മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമിയിലെ പരിശീലകന്‍ ബിനോയിയും മാനേജര്‍ ഫൗജുവിനും ലഭിക്കുന്ന അംഗീകാരം കൂടിയാണ് ജോയലിന്റെ വിജയം.സിന്ധുവിന്റെയും, ബൈജുവിന്റെയും മകനാണ് അമ്പരീഷ്.അപ്പാട് സ്വദേശിയായ അമ്പരീഷ് മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post