ലോക പാലിയേറ്റിവ് ദിത്തിന്റെ ഭാഗമായി നടവയലില്‍ പാലിയേറ്റിവ് വളണ്ടിയേഴ്‌സ് സംഗമവും , ബി എല്‍ എസ് പരിശീലനവും സംഘടിപ്പിച്ചു

0

 

ലോക പാലിയേറ്റിവ് ദിനത്തിന്റെ ഭാഗമായിനടവയല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റും , ഒയിസ്‌ക നടവയല്‍ ചാപ്റ്റര്‍ , മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജും സംയുക്തമായി നടവയലില്‍ പാലിയേറ്റിവ് വളണ്ടിയേഴ്‌സ് സംഗമവും , ബി എല്‍ എസ് പരിശീലനവും നടവയല്‍ കോപ്പറേറ്റിവ് എജ്യൂക്കേഷന്‍ സൊസേറ്റി ഹാളില്‍ സംഘടിപ്പിച്ചു . പ്രാഥമികാ ശുശ്രൂക്ഷ , ജീവന്‍ രക്ഷാ പരിശീലന പ്രവര്‍ത്തനം എന്നിവയില്‍ പരിശീലനം നല്കി. നടവയല്‍ പള്ളി ആര്‍ച്ച് ഫ്രീസ്റ്റ് ഫാ: ജോസ് മേച്ചേരിയില്‍ , ഉദ്ഘാടനം ചെയ്തു . നടവയല്‍ ഒയിസ്‌ക അംഗങ്ങള്‍ ,എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍ , പാലിയേറ്റിവ് വോളണ്ടയര്‍ മാര്‍ എന്നിവര്‍ക്കാണ് വിംസ് മെഡിക്കല്‍ കോളേജിലെനിത്യാനന്ദും സംഘവും പരിശീലനം നല്കിയത് .നടവയല്‍ഒയിസ്‌ക ചാപ്റ്റര്‍ പ്രസിഡന്റ മേരി ഐമനചിറ, സെക്രട്ടറി ജോര്‍ജ് ജോസഫ്,ജയിംസ് ജോസഫ് , ജില്ലാ സെക്രട്ടറി തോമസ് സ്റ്റീഫന്‍ ,പെയിന്‍ ആന്റ് പാലിയേറ്റിവ് യൂണിറ്റ്സെക്രട്ടറി സാലി ജോസ് തുടങിയവര്‍ സംസാരിച്ചു .

 

 

Leave A Reply

Your email address will not be published.

error: Content is protected !!