ഗാന്ധിജയന്തി വാരാഘോഷം- ലഹരി വിരുദ്ധ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10 ന് പനങ്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ അഡ്വ.ടി. സിദ്ദിഖ് എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ എ. ഗീത അവാര്‍ഡ്ദാനം നടത്തും. നീലഗിരി കോളേജ് അക്കാദമിക് ഡീന്‍ പ്രൊഫ. ടി. മോഹന്‍ ബാബു മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, എ.ഡി.എം. എന്‍ഐ ഷാജു, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.