ബത്തേരി നഗരസഭയില്‍ മികച്ച പിടിഎയ്ക്കുള്ള അവാര്‍ഡുകള്‍ നേടിയ സ്‌കൂളുകളെ നഗരസഭയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. നഗരസഭ ഹാളില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനം ലഭിച്ച ബീനാച്ചി ഗവ. ഹൈസ്‌കൂള്‍, ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയ പൂമല ഗവ സ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ബത്തേരി സെന്റ്മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവയെയാണ് അനുമോദിച്ചത്. ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി നടത്തിയ അനുമോദന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ഉല്‍ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് അധ്യക്ഷനായി.
സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ പി എസ് ലിഷ, സാലി പൗലോസ്, ഷാമില ജുനൈസ്, കെ റഷീദ്, ടോംജോസ്, കൗണ്‍സിലര്‍ കെ സി യോഹന്നാന്‍, സെക്രട്ടറി അലി അസ്ഹര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ അബ്ബാസ് അലി, പി എ അബ്ദുള്‍നാസര്‍ എന്നിവര്‍ സംസാരിച്ചു.