ജീവന്‍തുടിക്കുന്ന ചിത്രങ്ങളുമായി ഒരു ഫ്രീഡംവാള്‍

0

 

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ മണ്ണിന്റെ മക്കളുടെ പ്രതിരോധത്തിന്റെ ജീവന്‍ തുടിക്കുന്ന ചിത്രം തീര്‍ത്ത് വിദ്യാര്‍ഥികള്‍. ക്ലലൂര്‍ രാജീവ്ഗാന്ധി മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ചിത്രരചനപോലും കൃത്യമായി അറിയാത്ത നാല് വിദ്യാര്‍ഥികളാണ് ജീവന്‍ തുടിക്കുന്ന ഈ ചിത്രം സ്‌കൂള്‍ മതിലില്‍ ചേര്‍ത്തത്. അധ്യാപകരുടെ പിന്തുണകൂടി ലഭിച്ചതോടെ ഫ്രീഡംവാളിനോട് അനുബന്ധിച്ച് രചിച്ച ചിത്രത്തിലൂടെ പുറത്തുവന്നത് ഈ മിടുക്കരുടെ ചിത്രരചനാ വൈഭവം കൂടിയാണ്.

നൂല്‍പ്പുഴ കല്ലൂരിലെ രാജീവ്ഗാന്ധി മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ഥികളായ ജെ എന്‍ പ്രജിത്, വി ജിഷ്ണു, മായവിജയന്‍, നയനരാജ് എന്നിവര്‍ ചിത്രചരന ശാസ്ത്രീയമായി പഠിച്ചിട്ടൊന്നുമില്ല. എങ്കിലും ഇവര്‍ സ്‌കൂള്‍ മതിലില്‍ തീര്‍ത്തത് തങ്ങളുടെ പൂര്‍വ്വീകര്‍ രാജ്യം കൈയ്യടക്കാനെത്തിയ ബ്രീട്ടീഷ് പടയോട് പരമ്പരാഗത ആയുധങ്ങളുമായി പോരാടുന്ന ജീവന്‍തുടിക്കുന്ന ചിത്രമാണ്. വനത്തിലെ പുഴയുടെ ഇരുകരയില്‍ നിന്നും പോരാടുന്ന മനോഹരമായ ചിത്രം. കാടിന്റെ പച്ചപ്പും, പുഴയും പോരാട്ടത്തിന്റെ ചൂടും ഫാബ്രിക് പെയിന്റില്‍ തീര്‍ത്ത ചിത്രത്തിലൂടെ കാഴ്ചക്കാര്‍ക്ക് അനുഭവവേദ്യമാകും. അഞ്ച് ദിവസംകൊണ്ടാണ് ഈ നാല് മിടുക്കര്‍ ഈ ച്ിത്രം തീര്‍ത്തത്. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യവാര്‍ഷികത്തില്‍ നടന്ന എന്‍എസ്എസ് ഫ്രീഡംവാള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ മണ്ണിന്റെ മക്കളുടെ ചിത്രം വിദ്യാര്‍ഥികള്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസിര്‍ മുഹമ്മദ് ഖാസിം, പ്രിന്‍സിപ്പാള്‍ പി ജി സുരേഷ് ബാബു, സീനിയര്‍ സൂപ്രണ്ട് രാജലക്ഷ്മി എന്നിവരുടെ പിന്തുണയോടെ തീര്‍ത്തത്. ഇതില്‍ നിലമ്പൂര്‍ സ്വദേശിയായ വി ജിഷ്ണുമാത്രം ഒരു മാസം ചിത്രരചന അഭ്യസിച്ചത്. കഴിഞ്ഞദിവസം സ്‌കൂളിലെത്തിയ ജില്ലാകല്കടര്‍ ചിത്രംതീര്‍ത്ത കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. നിലവില്‍ സ്‌കൂളിലെ ചിത്രംവരക്കാന്‍ കഴിവുള്ള 20-ാളം വിദ്യാര്‍ഥികളെ അധ്യാപകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഹോസ്റ്റലില്‍ ചിത്രവരക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. പ്രാക്തന ഗോത്രവിഭാഗത്തിലെ കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നവര്‍. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാലമികവുള്ള കുട്ടികള്‍ക്ക് വേണ്ടത്ര പരിശീലനം ലഭിക്കാതെ പോകുന്നത് മുഖ്യധാരയിലേക്ക് ഇവര്‍എത്താതെ പോകുന്നതിനും കാരണമാകുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!