അദ്ഭുത കാഴ്ചകളൊരുക്കി അതിര്‍ത്തിക്കപ്പുറത്തെ ‘ശിവനസമുദ്ര’ വെള്ളചാട്ടം

0

ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ രണ്ടാം സ്ഥാനമാണ് കര്‍ണ്ണാടകയിലെ ശിവനസമുദ്രക്ക്. മലയാളികളടക്കം നൂറുകണക്കിനാളുകളാണ്’ ദിവസേന അതിര്‍ത്തി’ കടന്ന് വെളളചാട്ടം കാണാനെത്തുന്നത്.കര്‍ണാടകയിലെ മാണ്ഡ്യജില്ലയുടേയും ചാമരാജനഗര ജില്ലയുടേയും അതിര്‍ത്തിയിലായാണ് ശിവനസമുദ്ര വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ രണ്ടാമത്തെ വെള്ളച്ചാട്ടമാണ്. ലോകത്തിലെ വലിയ വെള്ളച്ചാട്ടങ്ങളില്‍ 16-ാം സ്ഥാനവുമാണ്. ഗഗനചുക്കിയെന്നും ഭാരാചുക്കിയെന്നും അറിയപ്പെടുന്ന രണ്ടു വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്നതാണ് ശിവസമുദ്ര വെള്ളച്ചാട്ടം. പ്രസിദ്ധമായ കാവേരി നദിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. ഏഷ്യയിലെ ആദ്യത്തെ ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. മലയാളികളടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.ശിവന്റെ സമുദ്രം എന്നാണര്‍ത്ഥത്തിലാണ് കന്നട ഭാഷയില്‍ ഈ പ്രദേശത്തെ ശിവനസമുദ്ര എന്ന് വിളിക്കുന്നത്.ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മഴക്കാലമാണ് ഏറ്റവും നല്ല ഒഴുക്കുള്ള സമയം. ഈ മണ്‍സൂണ്‍ സീസണിലാണ് ശിവനസമുദ്ര വെള്ളച്ചാട്ടത്തെ ഏറ്റവും ഉഗ്രരൂപത്തിലും വന്യമായ മനോഹാരിതയിലും കാണാന്‍ സാധിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!