ലോക ജലദിനത്തോടനുബന്ധിച്ച് ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വൈത്തിരി ഗ്രാമപഞ്ചായത്തില്‍ വിവിധ പരിപാടി സംഘടിപ്പിച്ചു.ജലദിന സംരക്ഷണ പ്രചരണ ഘോഷയാത്രയും, ജലദിന ബോധവല്‍ക്കരണ ക്ലാസ്, ജലദിന സന്ദേശം എഴുത്ത്, ജലസംരക്ഷണ പ്രതിജ്ഞ, പറവകള്‍ക്ക് കുടിവെള്ളമൊരുക്കല്‍ എന്നിവ സംഘടിപ്പിച്ചു.വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു.ജലം മനുഷ്യര്‍ക്ക് മാത്രം അവകാശപ്പെട്ടതെല്ലെന്നും ഭൂമിയിലെ സര്‍വ്വചരാചരങ്ങള്‍ക്കും ജലം പകുത്ത് നല്‍കേണ്ടതിന്റെ ഉത്തരവാദിത്വം മനുഷ്യനാണ് എന്ന ആശയം ഉയര്‍ത്തിയാണ് ജലദിനത്തില്‍ പറവകള്‍ക്ക് കുടിനീര് ഒരുക്കിയത്.
വൈത്തിരി പകല്‍ വീട് പരിസരത്ത് നിന്നും ആരംഭിച്ച ജലദിന സംരക്ഷണ പ്രചരണ ഘോഷയാത്രയില്‍ ജനപ്രതിനിധികളും വൈത്തിരിയിലെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും, കുടുംബശ്രീ – ഹരിത കര്‍മ്മ സേന അംഗങ്ങളും വൈത്തിരി ഗവ.ഹൈസ്‌ക്കൂളിലെ എസ്പിസി വിദ്യാര്‍ത്ഥികളും പങ്കെടുത്തു. വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. തോമസ് പരിപാടിയില്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ രവി ജലദിന സന്ദേശം നല്‍കി. വൈത്തിരി സിഐ ദിനേഷ് കോറോത്ത് മുഖ്യാഥിതിയായി ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പറവകള്‍ക്ക് കുടിനീര് ഒരുക്കല്‍ പരിപാടിയുടെ ഉദ്ഘാടനം വൈത്തിരി ഗവ.ഹൈസ്‌ക്കുള്‍ അധ്യാപിക ഒ. ജിനിഷയും പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ജല്‍ ജീവന്‍ പദ്ധതി നിര്‍വ്വഹണ സഹായ ഏജന്‍സിയായ ജീവന്‍ ജ്യോതി ട്രഷറര്‍ സണ്ണി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എന്‍.ഒ. ദേവസ്യ, ജീവന്‍ ജ്യോതി പ്രോഗ്രാം ഓഫീസര്‍ മെല്‍ഹാ മാണി എന്നിവര്‍ സംസാരിച്ചു.