പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ റൂമെടുത്ത 9 പേരില്‍ നിന്നും 2.42 ഗ്രാം ഹാഷിഷ് ഓയില്‍ ഇന്‍സ്‌പെക്ടര്‍ അനന്തകൃഷണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിക്കൂടി.വടകര സ്വദേശികളായ ബിവിന്‍ (32),നിധീഷ് (27), മിഥുന്‍ (29),വിഷ്ണു (27),അക്ഷയ് (24),വിഷ്ണു (26),സംഗീത് (29),ജിതിന്‍ (31),റെജീഷ് (32) എന്നിവരാണ് പിടിയിലായത്.കെഎല്‍ 11 എബി 4276 ഇന്നോവ വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്‌സിപിഒ അബ്ദുല്‍ നാസര്‍, സിപിഒ പ്രജീഷ്,സിപിഒ പ്രവീണ്‍,
സിപിഒ വിജിത മോള്‍ എന്നിവരും പ്രതികളെ പിടിക്കൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.