സ്‌കൂള്‍ സമയക്രമം; ആദ്യമേ സമ്മര്‍ദ്ദം ഉണ്ടാക്കേണ്ട കാര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.എല്ലാ മേഖലയിലും ചര്‍ച്ചകള്‍ നടത്തിയേ നിലപാട് എടുക്കൂ.നിലവില്‍ തീരുമാനങ്ങള്‍ ഒന്നുമായില്ല.പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചത് അക്രമഹര്‍ത്താല്‍.വിഷയത്തില്‍ ഹൈക്കോടതി വരെ ഇടപ്പെട്ടു.സര്‍ക്കാര്‍ എടുക്കുന്നത് ഫലപ്രദമായ നിലപാടെന്നും അദ്ദേഹം പറഞ്ഞു.സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് ശേഷം ആദ്യമായി ജില്ലയില്‍ എത്തിയ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.കല്‍പ്പറ്റയില്‍ കനറാ ബാങ്ക് പരിസരത്ത് നിന്ന് വാഹന ജാഥയോടെയാണ് സംസ്ഥാ സെക്രട്ടറിയെ സ്വീകരിച്ചത്.