സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കാത്ത പശ്ചാത്തലത്തില്‍ പ്ലസ് വണ്ണിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. വിക്ടേഴ്സ് ചാനലില്‍ നവംബര്‍ രണ്ടു മുതല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. രാവിലെ 9.20നും 10.30നും ആണ് പ്ലസ് വണ്‍ ക്ലാസുകള്‍. പ്ലസ് വണ്‍ പ്രവേശനം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു.
സപ്ലെമെന്ററി അലോട്ട്മെന്റ് വഴിയുള്ള പ്രവേശനവും പൂര്‍ത്തിയായതോടെ ശേഷിക്കുന്ന സീറ്റുകളിലേക്ക് പിന്നീട് പ്രവേശനം നടത്തുമെന്നാണ് അധികൃതര്‍ അറയിച്ചിട്ടുള്ളത്
രാജ്യത്തെ കുറച്ചു സംസ്ഥാനങ്ങള്‍ വിദ്യാലയങ്ങള്‍ തുറന്നെങ്കിലും കേരളത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ല. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നത് തല്‍ക്കാലം നീട്ടിവയ്ക്കാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്.