വയനാട് മെഡിക്കല്‍ കോളേജ്: എസ്.ഡി.പി.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി

0

മാനന്തവാടി: അത്യാസന്ന നിലയിലുള്ള വയനാട് മെഡിക്കല്‍ കോളേജിനെ രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി. ഗാന്ധിപാര്‍ക്കില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ആശുപത്രി കവാടത്തില്‍ പോലീസ് തടഞ്ഞു. ആദിവാസി ഗോത്രവിഭാഗങ്ങളുടേയും സാധാരണക്കാരുടേയും ഏക ആശ്രയമാണ് ബോര്‍ഡ് സ്ഥാപിക്കുന്നതിലൂടെ മെഡിക്കല്‍ കോളേജാക്കി മാറ്റിയ മാനന്തവാടിയിലെ ജില്ലാ ആശുപത്രി.

തുടക്കം മുതല്‍ ജീവനക്കാരുടെ കുറവുമൂലം ദുരിതമനുഭവിക്കുന്ന ആതുരാലയത്തില്‍ കോവിഡ് ബ്രിഗേഡിനെ പിന്‍വലിച്ചതോടെ പ്രവര്‍ത്തനം താളം തെറ്റിയ നിലയിലാണ്. ദിനേന മൂന്നൂറോളം പരിശോധനകള്‍ നടന്നിരുന്ന എക്‌സറേ യൂണിറ്റ് പൂര്‍ണ്ണമായും നിലച്ച നിലയിലാണ്. സര്‍ക്കാര്‍ കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ കമ്പനി ഫിലിം വിതരണം നിര്‍ത്തിയതാണ് കാരണം. കഴിഞ്ഞ ദിവസം ബ്രഡ് വിതരണവും നിലച്ചതോടെ രോഗികള്‍ക്കുള്ള ഭക്ഷണവും ലഭിക്കുന്നില്ല.

കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകളടക്കം പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചതിലെ അഴിമതിയും അവശ്യമരുന്നുകളുടെ ദൗര്‍ലഭ്യവും അധികൃതര്‍ അവഗണിക്കുകയാണ്. മെഡിക്കല്‍ കോളേജിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍
മാര്‍ച്ചിന് ജില്ലാ സെക്രട്ടറിമാരായ ബബിതശ്രീനു, സല്‍മ അഷ്‌റഫ്, എസ്.ഡി.റ്റി.യു ജില്ലാ പ്രസിഡന്റ് മുഹമ്മദലി വി.കെ, നിഷജിനീഷ് നേതൃത്വം നല്‍കി. ജില്ലാ വൈസ് പ്രസിഡന്റ് ടി.നാസര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി നൗഫല്‍ പഞ്ചാരക്കൊല്ലി സ്വാഗതവും സമദ് പിലാക്കാവ് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!