തെരുവുനായശല്യം  വന്ധ്യംകരണ നടപടികള്‍  വേഗത്തിലാക്കണം

0

 

തെരുവുനായശല്യം വര്‍ദ്ധിക്കുമ്പോഴും ഇവയെ വന്ധ്യംകരിച്ച് വര്‍ദ്ധനവ് തടയാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തം. അധികൃതര്‍ ചര്‍ച്ചകള്‍ നടത്തി കാലതാമസം വരുത്താതെ എബിസി തിയറ്ററുകളുടെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കണമെന്നാണ് ആവശ്യമയുരുന്നത്. അതേസമയം ജില്ലയില്‍ തെരുവുനായക്കളുടെ ആക്രമണങ്ങളുടെ എണ്ണത്തില്‍ ഏഴ് ഹോട്സ്പോട്ടുകളും കണ്ടെത്തി. അതില്‍ മൂന്ന് ഹോട്ട് സ്പോട്ടുകളും സുല്‍ത്താന്‍ബത്തേരി താലൂക്കിലാണ്.ജില്ലയില്‍ തെരുവുനായ്ക്കളുടെ എണ്ണമെടുക്കലും വാക്സിനേഷനും തകൃതിയായി നടക്കുമ്പോഴും ഇവയുടെ എണ്ണം പെരുകുന്നത് തടയാനുള്ള എബിസി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ജില്ലയില്‍ 2019ലെ കണക്കുപ്രകാരം 6919 തെരുവുനായക്കളാണുള്ളത്. ഇതില്‍ തിരുനെല്ലിപഞ്ചായത്തില്‍ 1350ഉം, നൂല്‍പ്പുഴയില്‍ 604ഉം, സുല്‍ത്താന്‍ബത്തേരിയില്‍ 333 ഉം തെരുവുനായക്കളാണ് ഉള്ളത്. അതേസമയം തെരുവുനായ ആക്രമണങ്ങളുടെ എണ്ണത്തിന്റെ അനുസരിച്ച് ജില്ലയില്‍ ഏഴുഹോട്ട സ്പോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ആക്രമണകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ രണ്ടും മൂന്ന് സ്ഥാനത്ത്ുംസുല്‍ത്താന്‍ബത്തേരിയും നൂല്‍പ്പുഴയുമാണ്. ഒന്നാം സ്ഥാനം കല്‍പ്പറ്റ നഗരസഭയുമാണ്. ഇതിനൊക്കെ പ്രതിവിധി എന്ന നിലയില്‍ തെരുവുനായ്ക്കള്‍ക്കും, വളര്‍ത്തുനായക്കള്‍ക്കും വാക്സിനുകള്‍ എടുത്തുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ എബിസി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല. ജില്ലയിലെ സുല്‍ത്താന്‍ബത്തേരിയിലും, പടിഞ്ഞാറത്തറയിലുമായി രണ്ട് അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ തീയറ്റേറകളാണുള്ളത്. ഇത് രണ്ടും അടഞ്ഞുകിടക്കുകയുമാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ നടത്തി സമയം കളയാതെ എത്രയും വേഗം എബിസിസെന്റര്‍  പ്രവര്‍ത്തനം ആരംഭിച്ചില്ലങ്കില്‍ തെരുവുനായക്കളുടെ എണ്ണം വര്‍ദ്ധിച്ച് ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥവരുമെന്നാണ് പൊതുജനാഭിപ്രായം.

Leave A Reply

Your email address will not be published.

error: Content is protected !!