സൗജന്യ കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

0

 

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ജലനിധി മഴുവന്നൂര്‍ സ്‌കീംലെവല്‍ കമ്മിറ്റി നേതൃത്വത്തില്‍ സൗജന്യ കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് അരിമന്ദം കുന്ന് അംഗണ്‍വാടിയില്‍ നടത്തിയ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിലെ എട്ടോളം വാര്‍ഡുകളിലായി പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ഉള്‍പ്പെടെ 700 കുടുംബങ്ങളില്‍ കൂടി വെള്ളം വിതരണം ചെയ്യുന്ന പദ്ധതിയാണ് എസ്എല്‍ഇസി.

കാലങ്ങളായി കുടി വെള്ളത്തിനായി സമീപ വീടുകളെ ആശ്രയിക്കുന്ന അരിമന്ദംകുന്ന് അംഗണ്‍വാടിക്ക് സൗജന്യമായാണ് എസ് എല്‍ ഇ സി കുടിവെള്ളം എത്തിക്കുന്നത്. പതിനൊന്നാം വാര്‍ഡ് മെമ്പര്‍ പി തോമസ് അധ്യക്ഷനായി. സ്‌കിന്‍ ലെവല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് രാജേന്ദ്രന്‍ , കെ അബു , മോയി, ബേബി, മൂത്തലിബ്, അനിത ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!