വയനാട് ബൈസൈക്കിള്‍ ചലഞ്ച് പ്രമോ വീഡിയോ പ്രകാശനം ചെയ്തു

0

 

വയനാട് ബൈക്കേഴ്‌സ് ക്ലബ്ബും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഈ മാസം 21 ന് സംഘടിപ്പിക്കുന്ന ബൈസൈക്കിള്‍ ചലഞ്ചിന്റെ പ്രമോ വീഡിയോ പ്രകാശനം ചെയ്തു.തിരുവമ്പാടിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വീഡിയോ ഔദ്യോഗികമായി പുറത്തിറക്കി.ലിന്റോ ജോസഫ് എം എല്‍ എ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അഭിലാഷ് ടി ജി,അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിനു കുര്യാക്കോസ് ,പ്രോഗ്രാം കണ്‍വീനര്‍ സി പി സുധീഷ്, ട്രഷറര്‍ അബ്ദുള്‍ ഹാരിഫ്, അനീസ് മാപ്പിള,ഷൈജല്‍കുന്നത്ത് എന്നിവര്‍ പങ്കെടുത്തു.

യു എന്‍ പ്രഖ്യാപിച്ച അന്തര്‍ദ്ദേശീയ സുസ്ഥിര പര്‍വ്വത വികസന വര്‍ഷത്തോടനുബന്ധിച്ചാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ റൈഡേഴ്‌സ് പങ്കെടുക്കുന്ന മത്സരം വയനാട്ടില്‍ സംഘടിപ്പിക്കുന്നത്.വയനാടിന്റെ കവാടമായ ലക്കിടിയില്‍ നിന്ന് സാഹസിക എക്കോ ടൂറിസം കേന്ദ്രമായ ചേമ്പ്ര മലനിരയിലേക്കാണ് ബൈസൈക്കിള്‍ ചലഞ്ച് നടക്കുക.മലയോര സൈക്കിള്‍ സവാരിയുടെ അനന്ത സാധ്യതതകളിലേക്ക് ലോക ശ്രദ്ധയാകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചലഞ്ച് നടക്കുന്നത്.സാഹസികതയും പ്രകൃതി ഭംഗിയും ഒരുപോലെ ആസ്വദിക്കാവുന്ന പ്രദേശത്ത് നൂറുകണക്കിന് പേര്‍ പങ്കെടുക്കുന്ന വിപുലമായ മത്സരമാണ് സംഘാടകര്‍ ലക്ഷ്യമാക്കുന്നത്.എം ടി ബി,റോഡ് സൈക്കിള്‍ വിഭാഗങ്ങളിലായും കുട്ടികള്‍ക്കുമായും പ്രത്യേകം മത്സരങ്ങള്‍ നടക്കും.ജൂനിയര്‍ വിഭാഗം;15 മുതല്‍ 18 വയസ്സ്.സീനിയര്‍ വിഭാഗം; 18 വയസ്സിന് മുകളില്‍.

Leave A Reply

Your email address will not be published.

error: Content is protected !!