ആദിവാസി യുവതിയെ ബലാല്‍സംഗം ചെയ്തെന്ന് പരാതി;യുവാവ് അറസ്റ്റില്‍
26 കാരിയായ ആദിവാസി യുവതിയെ ബലാല്‍സംഗം ചെയ്തതായുള്ള പരാതിയില്‍ യുവാവ് അറസ്റ്റില്‍.തവിഞ്ഞാല്‍ നാല്പ്പത്തിനാല് സ്വദേശിയായ മക്കോല ആറാംതൊടി ഷനോജ്(34)നെയാണ്. എസ്.എം.എസ് ഡി.വൈ.എസ്.പി.യുടെ ചാര്‍ജ് വഹിക്കുന്ന മാനന്തവാടി ഡി.വൈ.എസ്.പി എ.പി.ചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എ.എസ്.ഐമാരായ മോഹനന്, രജിത, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാബു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.