തെരുവുനായ നിയന്ത്രണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം ഏകോപിപ്പിക്കുമെന്ന് മന്ത്രി എംബി രാജേഷ്.

0

ജില്ലാ കലക്ടര്‍മാരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലകളില്‍ നാലംഗ സമിതി പ്രവര്‍ത്തനം നിരീക്ഷിക്കും. ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തും.

ആഴ്ചയില്‍ ഒരിക്കല്‍ വാക്സിനേഷന്റെ പ്രവര്‍ത്തനം സംസ്ഥാന അടിസ്ഥാനത്തില്‍ വിലയിരുത്തും. തദ്ദേശ സ്ഥാപനങ്ങള്‍ ദിവസവും പ്രവര്‍ത്തനം വിലയിരുത്തി ദൈനംദിന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറണം. ക്ലീന്‍ കേരള കമ്പനി വഴി മാലിന്യം നിര്‍മാര്‍ജനം ചെയ്യും.എംഎല്‍എമാരുടെ പങ്കാളിത്തത്തോടെയായിരിക്കും പ്രവര്‍ത്തനമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ കമ്മിറ്റികള്‍ രൂപീകരിക്കും. പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിക്കും. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ജനകീയ ഇടപെടലാണ് ആലോചിക്കുന്നതെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

 

Leave A Reply

Your email address will not be published.

error: Content is protected !!