വിദ്യാഭ്യാസ വായ്പ മുതല്‍ നിയമന വിഷയങ്ങള്‍ വരെയുളള യുവജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല അദാലത്ത്.കമ്മീഷന്റെ ഇടപെടലില്‍ 8 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയുള്ള യുവാവിന് 60 ശതമാനം ഇളവാണ് അദാലത്തിലൂടെ ലഭിച്ചത്. ഇതിന് പുറമെ മുടങ്ങി കിടക്കുന്ന ശമ്പളം, കാര്‍ഷിക സര്‍വ്വകലാശാലയിലെ ലൈബ്രറി അസിസ്റ്റന്റ് നിയമനം പി.എ.സിക്ക് വിടാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും കമ്മീഷന്റെ ഇടപെടലുണ്ടായി.കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവജന കമ്മീഷന്‍ ആദാലത്തില്‍ 15 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 5 കേസുകള്‍ തീര്‍പ്പാക്കി.
10 കേസുകള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. കമ്മീഷന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ യുവജനങ്ങള്‍ക്കായി നടത്തിവരിക്കയാണെന്ന് യുവജന കമ്മീഷന്‍ അറിയിച്ചു. അദാലത്തില്‍ കമ്മീഷന്‍ അംഗങ്ങളായ കെ. റഫീക്ക്, റനീഷ് മാത്യു, യുവജന കമ്മീഷന്‍ സെക്രട്ടറി ക്ഷിതി വി ഭാസ്, അസിസ്റ്റന്റ് പി. അഭിഷേക് തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.