മുഫീദയുടെ മരണം സമഗ്രമായ അന്വേഷണം വേണം സി പി ഐ എം

0

തരുവണ പുലിക്കാട് മുഫീദയുടെ മരണം സമഗ്രമായ അന്യേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് സി പി ഐ എം പൊരുന്നന്നൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തില്‍ ലീഗും എസ്.ഡി.പി.ഐ.യും നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്നും സി.പി.എം.നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വാര്‍ത്താസമ്മേളനത്തില്‍ ഏരിയ സെക്രട്ടറി എ.ജോണി ലോക്കല്‍ സെക്രട്ടറി കെ.സി.കെ നജ്മുദ്ദീന്‍ ഏരിയ-ലോക്കല്‍ കമ്മിറ്റിഅംഗങ്ങളായ കെ.മുഹമദലി,സി.ജി.പ്രത്യുഷ് . കെ.രാമചന്ദ്രന്‍.കെ.കെ.ജംഷീര്‍ ,രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുലിക്കാട് തീപ്പോള്ളലേറ്റ് സ്ത്രീ മരണപ്പെട്ട വിഷയത്തില്‍ വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മുസ്ലിം ലീഗ് – എസ്.ഡി.പി.ഐ ശ്രമം പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ പറഞ്ഞു.കുടുംബവിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കളവ് പ്രചരിപ്പിക്കുന്നത് രാഷ്ട്രിയ പകപോക്കലിന്റെ ഭാഗമായാണ്.വെള്ളമുണ്ട പഞ്ചായത്തിലെ പ്രധാന ലീഗ് കേന്ദ്രങ്ങളില്‍ പാര്‍ട്ടി വലിയ മുന്നേറ്റമുണ്ടാക്കുന്നതും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തരുവണ വാര്‍ഡില്‍ അടക്കം ലീഗിനുണ്ടായ കനത്ത പരാജയവും ആണ് ഇത്തരം പ്രചരണങ്ങള്‍ക്ക് ലീഗ് തയ്യാറാവുന്നത് . അപകടകരമായ ലീഗ് എസ്.ഡി.പി.ഐ.
കൂട്ട് കെട്ടും പാര്‍ട്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് നാളെ (14 ന് ) വൈക്കീട്ട്
4 മണിക്ക് രാഷ്ട്രിയ വിശദീകരണം തരുവണയില്‍ നടത്തും. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.എന്‍. പ്രഭാകരന്‍ ഏരിയ സെക്രട്ടറി എ. ജോണി തുടങ്ങിയവര്‍ സംസാരിക്കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!